കാശ്മീരില്‍ വീണ്ടും നുഴഞ്ഞു കയറ്റം; മൂന്ന് ഇന്ത്യന്‍ ജവാന്മാര്‍ക്ക് വീരമൃത്യു

single-img
22 November 2016

indian-army
കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക സമീപം പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഒരു സൈനികന്റെ മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു.ഇതിന് തക്കതായ തിരിച്ചടി നല്‍കുമെന്ന് സൈന്യം അറിയിച്ചു. കഴിഞ്ഞ മാസവും സൈനികനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയിരുന്നു.
കശ്മീരിലെ മാച്ചില്‍ മേഖലയിലാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ ബന്ദിപ്പോറ ജില്ലയിൽ നടന്ന ഏറ്റമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാച്ചിൽ മേഖലയിൽ ഏറ്റുമുട്ടലുണ്ടായത്.