പ്രശസ്ത സംഗീതജ്ഞൻ ബാലമുരളീകൃഷ്ണ അന്തരിച്ചു.

single-img
22 November 2016

balamuralikrishna_221116

ചെന്നൈ: പ്രശസ്ത കർണാടക സംഗീതജ്ഞൻ ബാലമുരളീകൃഷ്ണ അന്തരിച്ചു. 86 വയസായിരുന്നു.രാജ്യം പത്മശ്രീ, പത്മഭൂഷൻ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഫ്രഞ്ച് സർക്കാരിന്റെ ഓർ‌ഡർ‌ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് നേടിയ ഏക കർണാട്ടിക് സംഗീതജ്ഞനും ബാലമുരളീകൃഷ്ണയാണ്.

കവി, സംഗീത സം‌വിധായകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്‌. തെലുങ്ക്, സംസ്കൃതം, കന്നട, തമിഴ് എന്നീ ഭാഷകളിലായി 400 ഓളം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ബാലമുരളീകൃഷ്ണ പുല്ലാങ്കുഴൽ, വീണ, മൃദംഗം, വയോള, വയലിൻ തുടങ്ങി എട്ടോളം സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്തിരുന്നു.