ബോളിവുഡിന്റെ സൂപ്പര്‍ സുന്ദരിയായിരുന്ന സീനത്ത് അമനോട് ”കൂടെ കിടന്നോട്ടെ” എന്ന് ചോദിച്ച അഭിഷേകിനു കിട്ടിയ മറുപടിയെന്ത്? ഒറ്റക്ക് കിടക്കുമ്പോള്‍ സങ്കടം കൊണ്ട് ചോദിച്ചതാ കൂട്ട് വന്നോട്ടെ എന്ന്.. പാവം ഞാന്‍

single-img
22 November 2016

 

zeenat-aman9

ഒരുപാട് ആരാധിച്ച ഒരു നടിയില്‍ നിന്നുണ്ടായ സങ്കടകരമായ അനുഭവം പങ്കുവെയ്ക്കുകയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. നടിയോടൊപ്പം കിടക്കണമെന്ന് അഭിഷേക് പറഞ്ഞപ്പോള്‍ നീ കുറച്ച് വളര്‍ന്നിട്ട് വാ എന്നാണ് നടി പറഞ്ഞത്.

ബോളിവുഡിന്റെ സൂപ്പര്‍ സുന്ദരിയായിരുന്ന സീനത്ത് അമനില്‍ നിന്നാണ് അഭിഷേകിന് ഈ അനുഭവമുണ്ടായത്. സീനത്ത് അമന്‍ ബോളിവുഡിലെ താരമായി നിറഞ്ഞു നില്‍ക്കുന്ന സമയം. അന്ന് അഭിഷേക് ഏറെ ചെറുപ്പമാണ്. സീനത്ത് അമനോട് കടുത്ത ആരാധനയും ഉണ്ട്. ഒരു ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങിനായി അമിതാഭ് ബച്ചനൊപ്പം ഹിമാചല്‍ പ്രദേശില്‍ പോയപ്പോള്‍ സീനത്തിനെ കണ്ടു. നടിയോടൊപ്പം ഏറെ നേരം ചിലവഴിച്ച് കഴിഞ്ഞ് തിരിച്ചു പോരാന്‍ തുടങ്ങിയപ്പോള്‍ ഇഷ്ട നടി മുറിയില്‍ ഒറ്റയ്ക്കാണെന്ന് അഭിഷേക് കണ്ടു. തനിച്ചാകുമല്ലോ എന്നോര്‍ത്തപ്പോള്‍ കൂടെ കിടന്നോട്ടെ എന്ന് ചോദിച്ചു.

അഭിഷേകിന്റെ ചോദ്യം കേട്ട് സീനത്ത് ചിരിച്ചു കൊണ്ടു പറഞ്ഞു നീ കുറച്ചു വലുതായിട്ടു വാ ഇപ്പോള്‍ പൊയ്‌ക്കോളൂ എന്നായിരുന്നു. അത് തന്നെ ഏറെ വേദനിപ്പിച്ചെന്നും അഭിഷേക് പറയുന്നു. തന്റെ ആദ്യ ആരാധന പാത്രവും കാമുകിയും സീനത്ത് അമനായിരുന്നെന്നും അഭിഷേക് വെളിപ്പെടുത്തി.