ഇപ്പോഴും ഞാന്‍ വിജയിനെ സ്നേഹിക്കുന്നു.. മറക്കാനാവില്ല, ഇതെന്റെ പുതിയ ജീവിതമാണ്; അമല പോള്‍ മനസ്സ് തുറക്കുന്നു

single-img
22 November 2016

amala-paul-deiva-thirumagal

വിവാഹമോചനം കഴിഞ്ഞെങ്കിലും വിജയിനെ താന്‍ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടെന്ന് നടി അമലാ പോള്‍. വിജയിനെ വിവാഹം കഴിച്ചത് ഒരിക്കലും തെറ്റായ തീരുമാനമല്ലെന്നും അമല പറയുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അമല ഇക്കാര്യം പറഞ്ഞത്. സമയം പോവുന്നതിന് അനുസരിച്ച് സ്‌നേഹവും കടന്നു പോവുന്നു. പരസ്പരം സഹായിക്കാന്‍ കഴിയില്ല എന്നറിയുമ്പോള്‍, നമ്മളില്ലാതെ മറ്റൊരാള്‍ക്ക് സന്തോഷമായി ജീവിക്കാന്‍ കഴിയുന്നു എന്ന് മനസിലാക്കുമ്പോള്‍. ഇതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വേദനയുണ്ടാക്കിയ തീരുമാനം.’

വിവാഹിതരാവുന്നത് ഒരിക്കലും അകന്നു പോകാനല്ലല്ലോ? ജീവിതം പ്രവചിക്കാന്‍ സാധിക്കില്ല. ഒന്നും ശ്വാശ്വതമല്ല. നാളെ എന്തു സംഭവിക്കുമെന്നതില്‍ ഒരു ഉറപ്പുമില്ല. മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ ശീലിക്കുകയാണ്.’ എന്ന് അമല കൂട്ടിചേര്‍ത്തു.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് എഎല്‍ വിജയുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് എഎല്‍ വിജയ് നടന്‍ വിജയിനെ നായകനാക്കി ചെയ്ത തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. പിന്നീട് 2014 ജൂണ്‍ 12നായിരുന്നു ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. വിവാഹ നിശ്ചയം ക്രിസ്തുമതാചാര പ്രകാരവും വിവാഹം ഹിന്ദുമതാചാരപ്രകാരവുമാണ് നടന്നത്.

വിവാഹ ശേഷവും അമല അഭിനയിക്കുന്നതില്‍ വിജയുടെ കുടുംബത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ ഇത് കാര്യമാക്കാതെ സിനിമയില്‍ തന്നെ തുടരാനാണ് അമല തീരുമാനിച്ചത്. ഇതാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്.