ഒരിക്കല്‍ പോലും ഫോണില്‍ വിളിക്കാത്ത നടനാണ് മോഹല്‍ലാല്‍; മോഹല്‍ലാലിനെതിരെ കൈതപ്രം

single-img
22 November 2016

 

mohanlal

നടന്‍ മോഹന്‍ലാലിനെതിരെ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മുപ്പത് സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും ഫോണില്‍ ഒരിക്കല്‍ പോലും വിളിക്കാത്തയാളാണ് മോഹന്‍ലാലെന്ന് കൈതപ്രം പറഞ്ഞു. വീടിന്റെ സമീപത്ത് വന്നിട്ട് പോലും വീട്ടില്‍ കയറി വരാതിരുന്ന ആളാണ് മോഹന്‍ലാല്‍.

നിരവധി സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച പരിചയം പോലും കാണിക്കാത്ത ഒരേയൊരു നടനാണ് മോഹല്‍ലാല്‍ എന്നും കൈതപ്രം കൂട്ടിചേര്‍ത്തു. ഇത്തരത്തിലുള്ളയാളുകളാണ് താരങ്ങള്‍ എന്നും കൈതപ്രം കോഴിക്കോട് പറഞ്ഞു. നോട്ട് നിരോധനത്തെ അനുകൂലിച്ച് മോഹല്‍ലാല്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൈതപ്രത്തിന്റെ പ്രതികരണം.