ജീവനു വേണ്ടിയാണു കേഴുന്നത്, ആശുപത്രിയില്‍ ദുരിതമനുഭവിക്കുന്ന ഓരോ രോഗിയും നൊന്ത് ശപിക്കും നിങ്ങളെ.. നോട്ടു നിരോധനത്തില്‍ മോഹന്‍ലാലിനും മോഡിക്കുമെതിരെ ഭാഗ്യലക്ഷ്മി

single-img
22 November 2016

 

bhagyalakshmi-dubbing-artist3693
പണത്തിന് വേണ്ടി നെട്ടോട്ടമോടുന്ന ജനങ്ങളാണ് നോട്ടു നിരോധനത്തിന്റെ പേരില്‍ ദുരിതമനുഭവിക്കുന്നത്. പേരെടുത്ത് പരാമര്‍ശിക്കാതെ മോഹന്‍ലാലിനെ വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. മദ്യത്തിനു വേണ്ട്ി ക്യൂ നിന്നാല്‍ പ്രശനമില്ലാത്ത് ജനങ്ങള്‍ക്ക് പണത്തിനു വേണ്ടി ക്യൂ നിന്നാലെന്താണ് പ്രശ്നമെന്ന എന്ന മോഹല്‍ലാലിന്റെ പരാമര്‍ശത്തിനു പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

പതിനഞ്ച് വര്‍ഷം കൂടെയുണ്ടായിരുന്ന വസന്ത എന്ന സ്ത്രീയെ അപകടത്തില്‍പ്പെട്ട് രക്ഷിക്കുന്നതിന് പണം തികയാതെ വന്നപ്പോഴാണ് സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശനം എനിക്ക് മനസ്സിലായത് എന്ന് ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. നോട്ടു നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാരനെ പട്ടിണിക്കിട്ട് കൊല്ലുന്ന നടപടിയാണ് കേന്ദ്രം സ്വീകരിച്ചത് എന്നും ഭാഗ്യലക്ഷ്മി പറയുന്നു.