അശ്ലീല സന്ദേശമയച്ച് മോഡലിനെ അപമാനിച്ച ടെലിവിഷന്‍ അവതാരകന്‍ പിടിയില്‍; ബിഗ് ബോസ് 7 അവതാരകന്‍ അജാസ് ഖാന്‍ ആണ് പിടിയിലായത്

single-img
22 November 2016

 

ajaz-khan

അശ്ലീല കമന്റുകള്‍ അയച്ച് മോഡലിനെ അപമാനിച്ച ടെലിവിഷന്‍ അവതാരകന്‍ അജാസ് ഖാന്‍ അറസ്റ്റില്‍. സല്‍മാന്‍ ഖാന്റെ ബിഗ് ബോസ് 7ലൂടെയാണ് അവതാരകനെന്ന നിലയില്‍ അജാസ് പ്രശസ്തനായത്. ഐശ്വര്യ ചൗബേയുടെ പരാതിയിലാണ് പൊലീസ് നടപടി.

ഐശ്വര്യയ്ക്ക് വാട്‌സ്ആപ്പിലൂടെയാണ് അജാസ് അശ്ലീല കമന്റുകള്‍ അയച്ചിരുന്നത്. മുംബൈ പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യമെടുത്ത അജാസ് 10000 രൂപ പിഴയായി അടക്കണം.