ജപ്പാനിലും ന്യൂസിലാന്‍ഡിലും വന്‍ ഭൂചലനം; സുനാമിക്ക് സാധ്യത; ഉണ്ടായത് 2004ലെ സുനാമി ദുരന്തത്തിന് സമാനമായ ഭൂചലനം

single-img
22 November 2016

 

സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ജപ്പാനിലെ ഫുക്കുഷിമയില്‍ ജനങ്ങള്‍ പലായനം ചെയ്യുമ്പോഴുണ്ടായ തിരക്ക്‌

സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ജപ്പാനിലെ ഫുക്കുഷിമയില്‍ ജനങ്ങള്‍ പലായനം ചെയ്യുമ്പോഴുണ്ടായ തിരക്ക്‌

ടോക്കിയോ: 2004ലെ സുനാമി ദുരന്തത്തിന് സമാനമായി ജപ്പാനിലും ന്യൂസിലാന്‍ഡിലും വന്‍ ഭൂചലനം അനുഭവപ്പെട്ടു. തുടര്‍ന്ന് ഫുക്കുഷിമ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് സുനാമി മുന്നറിയിപ്പ് നല്‍കിയതായി ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചു. പലഭാഗത്തും സുനാമി തിരകള്‍ കണ്ടതായും ജപ്പാന്റെ കാലാവസ്ഥ പഠനകേന്ദ്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പോകാനാണ് ജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനം ജപ്പാനേയും ന്യൂസിലാന്‍ഡിനേയും ഞട്ടിച്ചിരിക്കുകയാണ്. ജപ്പാന്റെ കിഴക്കന്‍ തീരത്ത് ഫുക്കുഷിമയിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ ആറുമണിക്ക് ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പ പ്രദേശത്തു നിന്നും നിന്നും ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രതയുളള ഭൂചലനമാണ് ഉണ്ടായതെന്ന് മെറ്റീരിയോളജിക്കല്‍ ഏജന്‍സി വ്യക്തമാക്കിക്കഴിഞ്ഞു. ആളപായങ്ങളും നാശനഷ്ടങ്ങളുടെ തോതും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ന്യൂസിലന്‍ഡില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടകള്‍. ഇവിടെയും ആളപായവും നാശനഷ്ടവും രേഖപ്പെടുത്തിയിട്ടില്ല. അതേസമയം ജപ്പാനിലെ തീരപ്രദേശങ്ങളായ സെന്‍തായ്, സോമ എന്നിവിടങ്ങളില്‍ 1.40 മീറ്റര്‍ ഉയരമുളള സുനാമി തിരകള്‍ വരെ കണ്ടതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനിലെ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.