ടാങ്കര്‍ തൊഴിലാളികള്‍ സമരത്തില്‍; ഇന്ധന വിതരണം പ്രതിസന്ധിയില്‍; പെട്രോള്‍ പമ്പുടമകളും സമരത്തില്‍; നാളെ മുതല്‍ പമ്പുകള്‍ അടച്ചിടും

single-img
21 November 2016

 

ioc

കൊച്ചി: ഐഒസി ഇരുമ്പനം പ്ലാന്റിലെ ടാങ്കര്‍ ലോറി തൊഴിലാളികള്‍ നടത്തുന്ന സമരം തുടരുന്നു. ഇതോടെ സംസ്ഥാനത്തെ ഇന്ധനവിതരണം പ്രതിസന്ധിയിലായി. ഇന്ന് രാവിലെ സമരം അവസാനിപ്പിക്കാനായി ചേര്‍ന്ന കോ-ഓഡിനേഷന്‍ കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച് തീരുമാനമായില്ല.

അതേസമയം കെഎസ്ആര്‍ടിസിക്കുള്ള ഇന്ധനം തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ടാങ്കര്‍ തൊഴിലാളികളുടെ നിരന്തര സമരത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ പെട്രോള്‍ പമ്പ് ഉടമകളും സമരം ആരംഭിക്കാനിരിക്കുകയാണ്. മൂന്ന് മാസത്തിനിടെ ഐഒസി ഇരുമ്പനം പ്ലാന്റില്‍ നാലാമത്തെ സമരമാണ് നടക്കുന്നത്. ടെണ്ടര്‍ വ്യവസ്ഥകള്‍ക്കെതിരെയാണ് തൊഴിലാളികളുടെ സമരം.