‘പൂച്ച കറുത്തതോ വെളുത്തതോയെന്നു നോക്കേണ്ട, എലിയെ പിടിക്കുമോയെന്നു നോക്കിയാല്‍ മതി’: തന്റെ വകുപ്പ് താന്‍ നന്നായി കൈകാര്യം ചെയ്യുമെന്ന് എംഎം മണി

single-img
21 November 2016

 

mm-mani-to-cinema
അടിമാലി: തന്നില്‍ ഏല്‍പ്പിച്ച ദൗത്യം താന്‍ നന്നായി കൈകാര്യം ചെയ്യുമെന്ന് നിയുക്ത മന്ത്രി എം.എം മണി. മന്ത്രി സ്ഥാനം അപ്രതീക്ഷിതമായി ലഭിച്ചതാണെങ്കിലും സന്തോഷമുണ്ട്. മന്ത്രിയായാലും നാട്ടില്‍നിന്നും മാറി നില്‍ക്കില്ല. കൂടാതെ ശൈലിയില്‍ മാറ്റം വരുത്തുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു മാറ്റവും വരുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘പൂച്ച കറുത്തതോ വെളുത്തതോയെന്ന് നോക്കേണ്ട, എലിയെ പിടിക്കുമോയെന്ന് നോക്കിയാല്‍ മതി’. വകുപ്പേതാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മണി ഇങ്ങനെ പ്രതികരിച്ചത്. കമ്യൂണിസ്റ്റുകാരന്റെ ലക്ഷ്യം വിപ്ലവും സാമൂഹ്യമാറ്റവുമാണ്. സാമൂഹ്യ മാറ്റത്തിനായി കമ്യൂണിസ്റ്റുകാരന്‍ പ്രവര്‍ത്തിക്കുമോ എന്ന് നോക്കിയാല്‍ മതിയെന്നും എംഎം മണി പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് 4.30ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ എം.എം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നിലവില്‍ ഉടുമ്പന്‍ചോല എം.എല്‍.എയും സി.പി.എം സംസ്ഥാന സമിതിയംഗവുമാണ് എം.എം മണി.