വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടുന്നു; റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നീക്കം

single-img
21 November 2016

zakkir-naik

ന്യൂഡല്‍ഹി: സക്കീര്‍ നായിക്കിനെ പിടികൂടാന്‍ കേന്ദ്രം ഇന്റര്‍പോളിന്റെ സഹായം തേടിയേക്കുമെന്ന് സൂചന. സക്കീറിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി.

പ്രകോപനപരമായ പ്രസംഗത്തിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നു എന്നതാണ് സക്കീര്‍ നായിക്കിനെതിരെയുള്ള കുറ്റം. ഇതേതുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഉടമസ്ഥതതയിലുള്ള പീസ് ടിവി, ഇസ്ലാമിക് പീസ് റിസര്‍ച്ച് ഫൗണ്ടേന്‍ തുടങ്ങിയവയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടികളെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഏജന്‍സികളോട് ഇതുവരെ സക്കീര്‍ നായിക്ക് സഹകരിച്ചിട്ടില്ല.

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ലെങ്കില്‍ സക്കീറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി ഇന്റര്‍പോളിനെ സമീപിക്കാനുമാണ് എന്‍ഐഎ തീരുമാനം. നിലവില്‍ സക്കീര്‍ നായിക്ക് സൗദി അറേബ്യയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് കരുതുന്നത്.

റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ സക്കീര്‍ നായിക്കിനെ സൗദി, ഇന്ത്യയ്ക്ക് കൈമാറേണ്ടതായി വരും. ഭീകരവാദത്തിലേക്ക് യുവാക്കളെ ആകര്‍ഷിപ്പിക്കുന്ന തരത്തിലാണ് സക്കീര്‍ നായക് പ്രസംഗിക്കുന്നത്. പ്രഭാഷണങ്ങള്‍ യുവാക്കളെ വല്ലാതെ ആകര്‍ഷിക്കുക.ും ചെയ്യുന്നു.