ട്രംപിന്റെ ഹെയര്‍സ്റ്റൈലുള്ള പക്ഷി സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നു; പക്ഷിയുടെ തൂവലുകള്‍ ട്രംപിന്റെ മുടി പോലെ തന്നെ

single-img
20 November 2016

donald-trump-copying-bird-hair-style-funny-picture

അമേരിക്കന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് ഈ പക്ഷിയെ കണ്ടാല്‍ കണ്ണ് മിഴിക്കും. കാരണം ട്രംപിന്റെ തലമുടി പോലെതന്നെയാണ് ഈ പക്ഷിയുടെ തലയിലെ മുടിയും.

ട്രംപിനെ ഏതുവിധേന കളിയാക്കാമെന്ന് ആലോചിക്കുന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഗോള്‍ഡന്‍ ഫെസന്റ് ഇനത്തില്‍പ്പെട്ട ഈ പക്ഷി. ചൈനയിലെ ഹാങ്ഷൂ സഫാരി പാര്‍ക്കിലാണ് ഈ പക്ഷിയുള്ളത്.

പക്ഷിയുടെ തൂവലുകള്‍ ട്രംപിന്റെ മുടിപോലെ തന്നെയാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സോഷ്യല്‍മീഡിയയും ഇത് ഏറ്റെടുത്തു ആഘോഷിക്കുകയാണ്.