പുതിയ നായകന്മാര്‍ക്ക് തന്നെ വേണ്ട; കാവ്യ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം വെളിപ്പെത്തുന്നു

single-img
20 November 2016

 

kavya-madhavan

സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള കാരണം കാവ്യമാധവന്‍ വെളിപ്പെടുത്തുന്നു. പുതിയ നായകന്മാര്‍ക്ക് തന്നെ വേണ്ടാത്തതുകൊണ്ടും നല്ല കഥ ലഭിക്കാത്തതുകൊണ്ടുമാണ് സിനിമയില്‍ ഇപ്പോള്‍ സജീവമല്ലാത്തത് എന്നാണ് കാവ്യ പറയുന്നത്.

പുതിയ സംവിധായകരും മുതിര്‍ന്ന സംവിധായകരുമൊക്കെ തിരക്കഥകളുമായി തന്നെ സമീപിക്കാറുണ്ട്. പക്ഷെ തനിക്ക് താല്‍പര്യം തോന്നിയ കഥകളൊന്നും അതിലില്ലായിരുന്നുവെന്ന് കാവ്യ പറയുന്നു. സമീപകാലത്ത് കാവ്യ മാധവന്‍ ചെയ്ത സിനിമകളൊന്നും വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ചെയ്ത ഷി ടാക്‌സി പൊട്ടിപ്പോയി. അത് കഴിഞ്ഞ് ചെയ്ത ആകാശവാണിയ്ക്കും പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. മലയാളസിനിമയില്‍ കാവ്യ മുന്‍നിര നായികമാരിലൊരാളാണ്.