സഹകരണ മേഖലയില്‍ മുഴുവന്‍ കള്ളപ്പണമെന്ന് പറയുന്നത് ശരിയല്ല; വിഷയത്തില്‍ ബിജെപിക്കുള്ളിലെ ഭിന്നത വ്യക്തമാക്കി പിപി മുകുന്ദന്‍

single-img
20 November 2016

 

pp-mukundan

കോഴിക്കോട്: സഹകരണ മേഖലയില്‍ മുഴുവന്‍ കള്ളപ്പണമാണെന്ന് പറയുന്നത് ശരിയല്ലെന്ന് ബിജെപി നേതാവ് പിപി മുകുന്ദന്‍. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളാണ് ഏറ്റവുമധികം കള്ളപ്പണം സൂക്ഷിക്കുന്നതെന്ന് ബിജെപിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ ആരോപിക്കുമ്പോഴാണ് മുകുന്ദന്റെ പ്രസ്ഥാവന പുറത്തു വരുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇതോടെ സഹകര ബാങ്ക് പ്രശ്‌നത്തില്‍ ബിജെപിയ്ക്കുള്ളില്‍ വിഭിന്നാഭിപ്രായങ്ങള്‍ രൂപപ്പെട്ടുവെന്ന് വ്യക്തമായി. കള്ളപ്പണമുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരത്തിലൂടെയല്ല, സമവായത്തിലൂടെയാണ് പ്രശ്‌നപരിഹാരം കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.