നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിന്റെ ഇരകളുടെ എണ്ണം കൂടുന്നു; ചികിത്സയ്ക്ക് വേണ്ടി പണം പിന്‍വലിക്കാനാവാതെ കര്‍ഷകന്‍ കുഴഞ്ഞുവീണു മരിച്ചു

single-img
20 November 2016

 

queue

കല്‍പറ്റ: ചികിത്സക്ക് വേണ്ടി ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനാവാതെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. ബാങ്കില്‍ മണിക്കൂറുകളോളം ക്യൂ വനിന്ന ശേഷം വീട്ടിലേക്ക് മടങ്ങിയ കര്‍ഷകനാണ് മരിച്ചത്. നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിലെ സാങ്കേതിക പിഴവ് മൂലം കേരളത്തില്‍ ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത മരണമാണ് ഇത്.

വയനാട് പുല്‍പ്പള്ളി സീതാ മൗണ്ട് സ്വദേശിയായ പനയോലില്‍ ജോസഫാണ് (54) മരിച്ചത്. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ജോസഫ് പണം പിന്‍വലിക്കാന്‍ പാടിച്ചിറ സൗത്ത് ഗ്രാമീണ്‍ ബാങ്കില്‍ മണിക്കൂറുകളോളം ക്യൂ നിന്നെങ്കിലും പണം തീര്‍ന്നതോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവിടെ വീടിന് പുറത്ത് നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അയല്‍വാസികള്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ ഏലിക്കുട്ടി. രണ്ട് പെണ്‍മക്കളുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി ബാങ്കില്‍ നിന്നും ലോണെടുത്തിരുന്ന ഇദ്ദേഹം അതില്‍ കുടിശിഖ വന്നത് മൂലം ജപ്തി ഭീഷണി നേരിടുന്നതിനിടെയാണ് ആകസ്മിക മരണം.

നോട്ടു നിരോധനത്തെതുടര്‍ന്ന് സാധാരണക്കാര്‍ വലയുകയാണ് ചെയ്യുന്നത്. രാജ്യത്ത് ഇതിന്റെ പേരിലുള്ള മരണങ്ങളും കൂടി വരികയാണ്.