ബാലന്‍ ചേട്ടന്‍ ത്രില്ലിലാണ്.. ആദ്യമായി വിമാനത്തില്‍ കയറിയ സന്തോഷത്തില്‍ സിനിമാനടന്‍ മണികണ്ഠന്‍

single-img
19 November 2016

 

manikandan

കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനെ മലയാളികളാരും മറക്കില്ല. ബാലന്‍ചേട്ടന്റെ കണ്ണുകളില്‍ ഇപ്പോള്‍ കൗതുകത്തിന്റെ വെളിച്ചമാണ്. കമ്മട്ടിപ്പാടം എന്ന ഒറ്റച്ചിത്രം കൊണ്ട് മലയാളിയെ കയ്യടിപ്പിക്കുകയും കയ്യിലെടുക്കുകയും ചെയ്ത നടനാണ് മണികണ്ഠന്‍. ആദ്യമായി വിമാനത്തില്‍ കയറുന്നതിന്റെ ആശ്ചര്യവും ആഹ്ലാദവും പങ്കുവയ്ക്കുകയാണ് മണികണ്ഠന്‍. മിഥുന്‍ മാനുവേല്‍ തോമസ് സംവിധാനം ചെയ്യുന്ന അലമാര എന്ന ചിത്രത്തിനായാണ് ടീമിനൊപ്പം മണികണ്ഠന്‍ ബാംഗ്ലൂരിലേക്ക് വിമാന യാത്ര നടത്തിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വിമാനയാത്രയുടെ ആഹ്ലാദം താരം പങ്കുവച്ചത്.

ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണ് അലമാര. സണ്ണി വെയിന്‍ ആണ് നായകന്‍. വിജയ് ബാബുവിനൊപ്പം കേന്ദ്രകഥാപാത്രമായ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം മണികണ്ഠന്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് അലമാര. സിനിമയിലേക്കുള്ള വരവ് ജീവിതത്തെ തന്നെ മാറ്റി എന്നാണ് മണികണ്ഠന്‍ പറയുന്നത്.