ഇന്ന് പണം മാറ്റിവാങ്ങല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രം; നോട്ട് മാറ്റിവാങ്ങലൊഴികെ മറ്റെല്ലാ ഇടപാടുകളും മറ്റുള്ളവര്‍ക്കും നടത്താം

single-img
19 November 2016

 

bank

ശനിയാഴ്ച ബാങ്കുകളില്‍ നിന്ന് മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമേ പഴയ നോട്ടുകള്‍ മാറ്റിനല്‍കി പുതിയ നോട്ടുകള്‍ വാങ്ങാന്‍ സാധിക്കൂ. അതേസമയം നോട്ട് മാറ്റിവാങ്ങലൊഴികെ മറ്റെല്ലാ ഇടപാടുകളും മറ്റുള്ളവര്‍ക്കും നടത്താം.

പൊതു, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഉത്തരവ് ബാധകമാണ്. ബാങ്കുകള്‍ ശനിയാഴ്ചയും പ്രവര്‍ത്തിക്കും. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ രാജീവ് ഋഷിയാണ് ഇക്കാര്യം അറിയിച്ചത്. മുടങ്ങിക്കിടക്കുന്ന മറ്റ് ബാങ്കിംഗ് ജോലികളും ഇന്ന് പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പണം മാറ്റിവാങ്ങാനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും തിങ്കളാഴ്ച മുതല്‍ പ്രത്യേക വരി ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.