മലപ്പുറത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍; തിരിച്ചറിയാനാകാത്ത വിധം മുഖത്ത് നിരവധി വെട്ടുകള്‍

single-img
19 November 2016

 

murder-representational

മലപ്പുറത്ത് തിരൂരങ്ങാടിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി സ്വദേശി ഫൈസല്‍ (30) ആണ് മരിച്ചത്.

തിരൂരങ്ങാടി ഫറൂഖ് നഗറിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

ശരീരത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. മുഖം വെട്ടേറ്റ് തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.