പുതിയ കറന്‍സി നോട്ടുകള്‍ സ്‌കാന്‍ ചെയ്താല്‍ മോഡിയുടെ പ്രസംഗം കേള്‍ക്കാം; ഉള്‍പ്പെടുത്തിയിരിക്കുന്നത് കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പ്രസംഗ ഭാഗം

single-img
19 November 2016

 

currency

ബെംഗളൂരു: രാജ്യത്ത് നോട്ട് അസാധുവാക്കലും പുതിയ 2000,500 രൂപ നോട്ടുകള്‍ ചൂടേറിയ ചര്‍ച്ചയായി മാറുന്നതിനിടെ നോട്ട് സ്‌കാന്‍ ചെയ്താല്‍ മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പും എത്തി. മോഡി കീനോട്ട് എന്നാണ് ആപ്പിന്റെ പേര്.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നവംബര്‍ 11 ന് അപ് ലോഡ് ചെയ്ത ആപ്പ് ഇതിനോടകം 5426 പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പുതിയ 2000, 500 രൂപ നോട്ടിലെ സെക്യൂരിറ്റ് ത്രഡ് സ്‌കാന്‍ ചെയ്താല്‍ നവംബര്‍ എട്ടിന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മോഡി നടത്തിയ പ്രസംഗം കാണുകയും കേള്‍ക്കുകയും ചെയ്യാം.

ഇന്റര്‍നെറ്റില്‍ ലഭ്യമായ 2000 രൂപയുടെ പുതിയ നോട്ടിന്റെ ചിത്രം ഈ ആപ്പുള്ള മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താലും ഈ പ്രസംഗം കേള്‍ക്കാം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ മോഡി സംസാരിക്കുന്ന ഭാഗമാണ് കാണാനുക. ബെംഗളൂരു ആസ്ഥാനമായുള്ള ബാര സ്‌കള്‍ സ്റ്റുഡിയോസാണ് ഈ ആപ്പ് നിര്‍മ്മിച്ചത്.