ബാങ്കുകളില്‍ മഷി പുരട്ടുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍;ഇടതുകൈവിരലില്‍ മഷിയടയാളമുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല

single-img
18 November 2016

Woman shows her inked finger after exchanging 500 and 1000 rupee currency notes at Central Bank of India,Mumbai on Wednesday. Express Photo By-Ganesh Shirsekar 16/11/2016

ബാങ്കുകളില്‍ പണം മാറാനെത്തുന്നവരുടെ കൈകളില്‍ മഷി പുരട്ടി കൊടുക്കാനുള്ള ധനമന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ സംസ്ഥാനങ്ങളില്‍ ഉപ തെരഞ്ഞടുപ്പടക്കം നടക്കാനുണ്ടെന്നതിനാലാണ് കമ്മീഷന്‍ എതിര്‍പ്പറിയിച്ച് കത്തെഴുതിയത്. അതേസമയം, നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ അരവാക്കുറിച്ചി, തഞ്ചാവൂര്‍, തിരുപ്പറന്‍കുണ്ട്രം എന്നിവിടങ്ങളില്‍ ഇടതു കൈവിരലില്‍ മഷിയടയാളമുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് ചട്ടപ്രകാരം ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആശങ്ക. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ ബാങ്കുകളില്‍ ഇതുവരെ മഷിയടയാളമിട്ടു തുടങ്ങിയിട്ടില്ലെങ്കിലും നോട്ടുകള്‍ മാറ്റിവാങ്ങുമ്പോള്‍ മഷി ഇടതു കൈവിരലില്‍ ആകാതിരിക്കാന്‍ വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നു കമ്മിഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ബാങ്ക് ജീവനക്കാരും അതീവ ശ്രദ്ധ പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്.