നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി;പ്രശ്‌നം ഗുരുതരം,തെരുവുകളില്‍ കലാപം കാണേണ്ടിവരും

single-img
18 November 2016

atm-queues_650x400_51479458680

നോട്ട് നിരോധനത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും സുപ്രീംകോടതി. തെരുവുകളില്‍ കലാപമുണ്ടാകുന്ന സ്ഥിതിയാണ് രാജ്യത്തെന്നും നോട്ട് പിന്‍വലിച്ചത് മൂലമുള്ള പ്രശ്‌നം അതീവ ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു. 2000 രൂപ പരിധി നിശ്ചയിച്ചത് എന്തിനെന്നു വ്യക്തമാക്കണം. ജനത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതെന്തിനെന്നു കോടതി ചോദിച്ചു. ജനം പരിഭ്രാന്തിയിലാണെന്ന കാര്യത്തില്‍ തര്‍ക്കിക്കേണ്ട കാര്യമില്ല. ജനങ്ങളുടെ പരിഭ്രാന്തി മാറ്റാന്‍ അടിയന്തര നടപടികളെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നോട്ട് നിരോധനത്തിനെതിരെ വിവിധ ഹൈക്കോടതികളില്‍ സമര്‍പിക്കപ്പെട്ട ഹര്‍ജികള്‍ തടയണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അവരുടെ പരാതി അങ്ങനെ തടയാനാകില്ല. വേണമെങ്കില്‍ ഈ ഹര്‍ജികളെല്ലാം ഒരു കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിന് അപേക്ഷ സമര്‍പിക്കാമെന്നും കോടതി അറിയിച്ചു.