തിരക്ക് കാരണം സാഹിത്യത്തിനുള്ള നൊബേല്‍ സ്വീകരിക്കാന്‍ ബോബ് ഡിലനെത്തില്ല

single-img
17 November 2016

MusiCares Person Of The Year Tribute To Bob Dylan - Show
കോപ്പന്‍ഹേഗന്‍: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം സ്വീകരിക്കാന്‍ ബോബ് ഡിലന്‍ എത്തില്ല. ഡിസംബര്‍ 10ന് സ്റ്റോക്‌ഹോമിലാണ് പുരസകാര പരിപാടി നടക്കുന്നത്. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ മറ്റു തിരക്കുകള്‍ മൂലം അത് ഏറ്റുവാങ്ങാന്‍ എത്താനാവില്ലെന്നും കാണിച്ച് ഡിലന്‍ സ്വീഡിഷ് അക്കാദമിയ്ക്ക് കത്തെഴുതി. ഡിലന്റെ തീരുമാനം അംഗീകരിക്കുന്നു. എന്നാല്‍, ഉന്നത പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പുരസ്‌കാര ജേതാവ് എത്താതിരിക്കുക എന്നത് അപൂര്‍വ്വമായ സംഗതിയാണെന്ന് സ്വീഡിഷ് അക്കാദമി സെക്രട്ടറി സാറ ഡാനിയസ് പറഞ്ഞു.

ഗാന രചയിതാവും ഗായകനുമായ ഡിലന്‍, അമേരിക്കന്‍ ഗാന പാരമ്പര്യത്തിന് നല്‍കിയ മഹത്തായ സംഭാവനകളുടെ പേരിലാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ഡിലനു വേണ്ടി ആരാണ് പുരസ്‌കാരം ഏറ്റുവാങ്ങുക എന്ന കാര്യം വ്യക്തമല്ല. 2004ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവായ നാടകകൃത്തും നോവലിസ്റ്റുമായ എല്‍ഫ്രഡ് യല്‍നക് പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. ജനങ്ങളെ അഭിമുഖീകരിക്കുന്നതിനെ ഭയപ്പെടുന്ന പ്രത്യേക മാനസികാവസ്ഥയായ സോഷ്യല്‍ ഫോബിയമൂലമാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് അവര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഉന്നതമായ പുരസ്‌കാരം നേടാന്‍ എത്താത്തത് അപൂര്‍വ്വങ്ങളായ സംഭവങ്ങളിലൊന്നാണ്.