നജീബിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം അഞ്ചുലക്ഷമാക്കി

single-img
17 November 2016

jnu-najeeb-ahmad-759

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം ഡല്‍ഹി ഡല്‍ഹി പോലീസ് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി.

കഴിഞ്ഞ ഒക്ടോബര്‍ 15-നാണ് നജീബിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. നേരത്തേ വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷമായിരുന്നു പാരിതോഷികം നല്‍കാനായി പ്രഖ്യാപിച്ചിരുന്നത്.

കഴിഞ്ഞാഴ്ച അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. നജീബിനെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണെന്നും എന്നാല്‍, ഇതുവരെയും സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.