ചാനല്‍ പരിപാടിക്കിടെ ഉര്‍വശി സംസ്‌കാര ശൂന്യമായി പെരുമാറി; പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

single-img
17 November 2016

 

urvashibashedbysocialmedia
തിരുവനന്തപുരം: ജീവിതം സാക്ഷി എന്ന റിയാലിറ്റി ഷോയില്‍ നടി ഉര്‍വശി സംസ്‌കാരരഹിതമായി പെരുമാറിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി. കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നാണ് വിശദീകരണം തേടിയത്. കൈരളി ചാനല്‍ എംഡിയോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ന്യായാധിപന്‍മാരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ ഉര്‍വശി മോശമായി പെരുമാറിയെന്നാണ് പരാതി.

അവതാരക മാത്രമായ ഉര്‍വശി ദാമ്പത്യപ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനിടയില്‍ സംസ്‌കാരരഹിതമായി സംസാരിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. അടുത്ത മാസം ഒന്‍പതിന് കേസ് വീണ്ടും പരിഗണിക്കും.

വിവാഹജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പരിപാടിയാണ് ജീവിതം സാക്ഷി. ഇത്തരത്തിലുള്ള പരിപാടിയില്‍ മദ്യപിച്ച് ലക്കുകെട്ട് നടക്കുന്ന സ്ത്രീക്ക് മറ്റുള്ളവരെ ഉപദേശിക്കാന്‍ എന്തവകാശം എന്നും പരാതിയില്‍ ഉണ്ടായിരുന്നു.