ഏഴുവര്‍ഷത്തിനിടെ ഏറ്റവും കുറവ് തൊഴിലവസരങ്ങളുണ്ടായത് 2015ലെന്ന് രാഷ്ട്രപതി; തൊഴിലവസരങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രതികൂല സാഹചര്യം

single-img
17 November 2016

 

pranab-mukherjee

ന്യൂഡല്‍ഹി: കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഏറ്റവും കുറവ് തൊഴിലവസരങ്ങളുണ്ടായത് 2015ല്‍ ആണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. തൊഴിലവസരങ്ങള്‍ ഉണ്ടാവുന്നതിന് പ്രതികൂലമായ സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്‍മാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. 2015ല്‍ 1.35 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമേ ഇന്ത്യയില്‍ ഉണ്ടായുള്ളൂ. ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇത് ഒട്ടും ഗുണകരമല്ല.

വിദ്യാഭ്യാസ രംഗത്ത് സമാധാനപരവും സഹവര്‍ത്തിത്വമുള്ളതുമായ അന്തരീക്ഷമുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തും മുന്നറ്റങ്ങളുണ്ടാക്കാന്‍ ഇത് അനിവാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.

ആവശ്യത്തിന് തൊഴിലവസരങ്ങള്‍ ഉണ്ടായാലേ രാജ്യത്തെ യുവാക്കളുടെ ശേഷിയെ ഗുണപരമായി ഉപയോഗപ്പെടുത്താന്‍ സാധിക്കൂ. അതിനു സാധിച്ചില്ലെങ്കില്‍ അത് വലിയ ദുരന്തമാണുണ്ടാക്കുക. അടുത്ത കാലത്തായി ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അസ്വസ്ഥതകള്‍ പ്രകടമാണ്.