നിയന്ത്രണരേഖയില്‍ 11 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി; പാകിസ്ഥാന്റെ അവകാശവാദം തെറ്റെന്ന് ഇന്ത്യ

single-img
17 November 2016

 

indian-army-pti-875

നിയന്ത്രണ രേഖയില്‍ 11 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ പാകിസ്ഥാന്റെ അവകാശവാദം തെറ്റെന്ന് ഇന്ത്യന്‍ സൈന്യം. നവംബര്‍ 14ന് ഏഴ് പാക് സൈനികരെ കൊലപ്പെടുത്തിയതിന് പ്രതികാരമായി അന്നേദിവസം 11 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്നാണ് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് അവകാശപ്പെട്ടത്.

നവംബര്‍ 14, 15, 16 തിയതികളില്‍ പാകിസ്ഥാന്റെ ഭാഗത്തു നിന്നും ശക്തമായ വെടിവയ്പ്പുണ്ടായെങ്കിലും ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്ത് ആര്‍ക്കും പരിക്കില്ലെന്ന് നോര്‍ത്തേണ്‍ കമാന്‍ജ് ട്വിറ്ററിലൂടെ അറിയിച്ചു. നവംബര്‍ 14ന് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ അവകാശവാദം തെറ്റാണ്.

അതിര്‍ത്തിയില്‍ ഏഴ് പാക് സൈനികര്‍ വീരമൃത്യു വരിച്ച അതേദിവസം തന്നെ ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്നാണ് പാക് മാധ്യമങ്ങളോട് ജനറല്‍ ഷെരീഫ് പറഞ്ഞത്. നിലവിലെ സംഘര്‍ഷത്തില്‍ 40-44 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യന്‍ സൈന്യം ഇത് അംഗീകരിക്കില്ലെന്നും ഷെരീഫ് വ്യക്തമാക്കിയിരുന്നു.