കാലങ്ങള്‍ നോക്കിയും ചില അസുഖങ്ങള്‍ വരും; കാലം നോക്കിയുണ്ടാകുന്ന വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍

single-img
16 November 2016

 

sad

കാലങ്ങളിടവിട്ട് അസുഖങ്ങള്‍ വരുന്നത് ഒരു തരം വിഷാദം കൊണ്ടണ്. ചിലര്‍ക്ക് തണുപ്പുകാലത്ത് മാനസികാവസ്ഥ മാറുകയും അതുപോലെ വിഷാദ രോഗത്തിന്റെ പല ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യും. അതിനുള്ള കാരണം ആ സമയങ്ങളില്‍ പ്രകൃതിയില്‍ സൂര്യപ്രകാശം കുറവായിരിക്കുന്നതിനാലാണ്. ഈ സമയത്ത് വ്യാപകമായി ‘വിന്റര്‍ ഡിപ്രഷന്‍ അല്ലെങ്കില്‍ വിന്റര്‍ ബ്ലൂസ്’ എന്നറിയപ്പെടുന്ന അവസ്ഥകളുണ്ടാവാം.

ചിലസമയങ്ങളില്‍ ഇതിനെ സമ്മര്‍ ഡിപ്രഷന്‍ അഥവ സീസണല്‍ ഡിപ്രഷന്‍ എന്നും പറയുന്നു. ചില ആളുകള്‍ക്കെങ്കിലും സാഡ് (സീസണല്‍ അഫക്റ്റീവ് ഡിസോഡര്‍) എന്നറിയപ്പെടുന്ന ഈ അസുഖം വേനല്‍ കാലത്തും തണുപ്പുകാലത്തും അനുഭവിക്കേണ്ടതായിട്ട് വരും.

ഗവേഷകര്‍ ഇത് പരിഹാരിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തുകയാണ്. എന്നാല്‍ ഇവ പല കാര്യങ്ങളുടെയും ഇതിന്റെ റിസ്‌ക് വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വസിക്കുന്നത്.

എല്ലാര്‍ക്കും ഒരുപോലെയുള്ള ലക്ഷണങ്ങാളായിരിക്കില്ല കാണുക, എന്നാലും സാധാരണ കാണാറുള്ള ലക്ഷണങ്ങള്‍ താഴെ കൊടുക്കുന്നു.

* ചിലപ്പോള്‍ ദു:ഖമായിരിക്കും അല്ലെങ്കില്‍ ചിന്തിച്ചു കൊണ്ടിരിക്കുകയായിരിക്കും.

* അടുത്തടുത്ത ദിവസങ്ങളില്‍ തളര്‍ച്ച അനുഭവപ്പെട്ടു കൊണ്ടിരിക്കും.

* പ്രതീക്ഷകള്‍ നശിച്ചു എന്നൊരു ചിന്തയുണ്ടാവും.

* ദൗത്യം പൂര്‍ത്തിയാക്കാന്‍ തടസ്സങ്ങള്‍ നേരിടുന്നതിനാല്‍ പ്രതിസന്ധികളില്‍ അകപ്പെടും.

* ഉറക്കശൈലിയില്‍ മാറ്റം വരും, അമിതമായി ഉറങ്ങുക അല്ലെങ്കില്‍ ഒട്ടും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ എന്നിവയിലെത്തും.

* ഭക്ഷണം കഴിക്കുന്നതില്‍ മാറ്റം വരും. അമിതമായി ഭക്ഷണം കഴിക്കും, ഇതു മൂലം ശരീരഭാരം വര്‍ദ്ധിക്കുന്നു.

* ക്ഷീണം കൂടും, ഇതിനാല്‍ എനര്‍ജി നഷ്ടപ്പെടും.

* സുഹൃത്തുകളില്‍ നിന്നും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നുമെല്ലാം അകന്നു നില്‍ക്കും.

* ലൈംഗിക ശേഷിക്കുറവുണ്ടാകും

* ആത്മഹത്യ പ്രവണതയുണ്ടാവുകയും ചിലപ്പോള്‍ മരിക്കുകയും ചെയ്യുന്നു.

ചിലപ്പോഴൊക്കെ സങ്കടം തോന്നുക അതുപോലെ പല മാനസിക പ്രശ്നങ്ങളും തോന്നും അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള ചികിത്സ ലൈറ്റ് തെറാപ്പിയും സൈക്കോ തെറാപ്പിയുമാണ്.