അര്‍ജന്റീന കൊളംബിയയെ എതിരില്ലാത്ത മൂന്ന് ഗോളുള്‍ക്ക് പരാജയപ്പെടുത്തി; പെറുവിനെ 2-0ന് തോല്‍പ്പിച്ച് ബ്രസീല്‍ മുന്നിലെത്തി

single-img
16 November 2016

 

ബ്രസീലിന് വേണ്ടി ആദ്യ ഗോള്‍ നേടിയ ഗബ്രിയേല്‍ ജീസസ്‌

ബ്രസീലിന് വേണ്ടി ആദ്യ ഗോള്‍ നേടിയ ഗബ്രിയേല്‍ ജീസസ്‌

ബ്യൂനസ് ഐറിസ്: ഒടുവില്‍ അര്‍ജന്റീനക്ക് വിജയം. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കൊളംബിയയെ എതിരില്ലാത്ത മൂന്ന് ഗോളുള്‍ക്ക് പരാജയപ്പെടുത്തിയാണ് നിലവിലെ ലോകകപ്പ് റണ്ണറപ്പായ അര്‍ജന്റീന യോഗ്യതാ പ്രതീക്ഷകള്‍ക്ക് കരുത്തേകിയത്.

കഴിഞ്ഞ ദിവസം ബ്രസീലിനോട് തോറ്റ് കനത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ആശ്വാസമായി കൊളംബിയക്കെതിരെയുള്ള വിജയം അര്‍ജന്റീനയെ തേടിയെത്തിയത്. ഇനിയും ജയിച്ചില്ലെങ്കില്‍ പ്രവേശനം അസ്ഥാനത്തായ അര്‍ജന്റീന കരുതലേടെയാണ് കൊളംബിയക്കെതിരെ തുടങ്ങിയത്.

കളി തുടങ്ങി പത്ത് മിനുറ്റുകള്‍ തികയുന്നതിന് മുമ്പേ സൂപ്പര്‍ താരം മെസി ഗോളടിച്ച് അര്‍ജന്റീനയെ മുന്നിലെത്തിച്ചു. മാസ്മരികമായ ഫ്രീകിക്കിലൂടെയായിരുന്നു മെസിയുടെ ഗോള്‍. 23-ാം മിനിറ്റില്‍ ലൂക്കാസ് പാറ്റോയും 84-ാം മിനിറ്റില്‍ മെസിയുടെ പാസില്‍ ഡി മരിയയും ഗോളുകള്‍ നേടിയതേടെ അര്‍ജന്റീന 3-0ത്തിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

മേഖലയില്‍ ഇന്ന് നടന്ന മൂന്നാമത്തെ മത്സരത്തില്‍ ബ്രസീല്‍ പെറുവിനെ 2-0ത്തിന് കീഴടക്കി. കഴിഞ്ഞ മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ്, കോപ്പ അമേരിക്കയില്‍ തങ്ങളെ പുറത്താക്കിയ പെറുവിനെതിരെ ബ്രസീല്‍ കളത്തിലിറങ്ങിയത്. പെറുവിനെതിരെ രണ്ടു ഗോള്‍ നേടിയതോടുകൂടി ബ്രസീല്‍ 27 പോയിന്റുമായി മുന്നിലെത്തി. മറ്റൊരു മത്സരത്തില്‍ ചിലി ഉറുഗ്വായെ 3-1ന് തോല്‍പിച്ചു.