ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അദ്ധ്യായം; എരുമേലിയില്‍ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയെന്ന് പിണറായി

single-img
16 November 2016

 

erumeli-airport

കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ എരുമേലിയില്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും പദ്ധതി സമര്‍പ്പിക്കുക. ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അദ്ധ്യായമാണെന്നും വീണ്ടും വ്യക്തമാക്കിയ പിണറായി ആറന്മുള വിമാനത്താവളത്തിന് പകരമല്ല എരുമേലി വിമാനത്താവളമെന്നും അറിയിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കും എരുമേലി വിമാനത്താവളം.

വിമനത്താവളത്തിനായി ഏറ്റെടുക്കേണ്ട സ്ഥലത്തേക്കുറിച്ച് ഏകദേശ ധാരണ ആയിട്ടുണ്ട്. ഇനി അത് കേന്ദ്രത്തെ അറിയിച്ചാല്‍ മതിയെന്നും പിണറായി ന്യൂഡല്‍ഹിയില്‍ പറഞ്ഞു.