നോട്ട് അസാധുവാക്കിതിനെ കണ്ണുമടച്ച് കുറ്റം പറയേണ്ട; 14കാരനെ രക്ഷപ്പെടുത്തിയത് ഈ തീരുമാനം

single-img
16 November 2016

 

demonetization

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിച്ചുവെന്നത് സത്യമാണ്. എന്നാല്‍ നോട്ടുകള്‍ അസാധുവാക്കിയതിനാല്‍ വരാണസിയിലെ ഒരു പതിനാല് വയസ്സുകാരന്‍ തട്ടിക്കൊണ്ട് പോയവരില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ്.

നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പാണ് ഈ കുട്ടിയെ ഏതാനും പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയത്. നോട്ട് അസാധുവാക്കിയതോടെ തങ്ങള്‍ക്ക് ആവശ്യമുള്ള മോചനദ്രവ്യം കുട്ടിയുടെ അച്ഛനില്‍ നിന്നും ലഭിക്കില്ലെന്ന് തോന്നിയ സംഘം കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

രാജ്യം മുഴുവന്‍ ഈ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പഴിക്കുകയാണെങ്കിലും കുട്ടിയുടെ മാതാപിതാക്കള്‍ ഈ തീരുമാനത്തിന് അദ്ദേഹത്തോട് നന്ദി പറയുകയാണ്.