നോട്ട് മാറാന്‍ അമ്മയെ ബാങ്കിലെത്തിച്ച സംഭവം: മോഡി അമ്മയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയായിരുന്നെന്ന് കെജ്‌രിവാള്‍

single-img
16 November 2016

 

modi-kejriwal_650x400_41469868488
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തിന്റെ അമ്മയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. അസാധുവായ നോട്ട് മാറിയെടുക്കാന്‍ മോദിയുടെ അമ്മ ബാങ്കില്‍ എത്തിയ സംഭവം പരാമര്‍ശിച്ചായിരുന്നു കേജ്‌രിവാളിന്റെ വിമര്‍ശനം. നോട്ടുപിന്‍വലിക്കല്‍ നടപടിയിലൂടെ ഒരു ചില്ലിക്കാശിന്റെ കള്ളപ്പണംപോലും ബാങ്കുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കേജ്‌രിവാള്‍ ആരോപിച്ചു. നോട്ട് പിന്‍വലിക്കല്‍ നടപടിയെ അപലപിച്ച ഡല്‍ഹി അസംബ്ലി നോട്ട് അസാധുവാക്കിയ കേന്ദ്ര നടപടി റദ്ദാക്കാന്‍ രാഷ്ട്രപതി ആവശ്യപ്പെടണമെന്ന് പ്രമേയം പാസാക്കി.