‘എല്ലാ പെണ്ണുങ്ങള്‍ക്കുമുള്ളത് തന്നെയാണ് എനിക്കുമുള്ളത്’ ഫേസ്ബുക്ക് ലൈവിനിടെ അനാവശ്യ ചോദ്യം ചോദിച്ച ആരാധകന് നടി ശ്രവ്യയുടെ തകര്‍പ്പന്‍ മറുപടി

single-img
15 November 2016

 

sravya-reddy-photo-stills-99

തെലുങ്കു നടി ശ്രവ്യ റെഡ്ഡിയോട് ഫേസ്ബുക്ക് ലൈവിനിടയില്‍ അനാവശ്യ ചോദ്യം ചോദിച്ചയാള്‍ക്ക് നടിയുടെ കടുത്ത മറുപടി. സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി 500ന്റെയും 1000ന്റെയും നോട്ടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഫേസ്ബുക്കിന്റെ ലൈവ് നടക്കുന്നതിനിടയിലായിരുന്നു ആരാധകന്റെ ചോദ്യവും. എന്നാല്‍ താരത്തിന്റെ മറുപടി കേട്ടാല്‍ ഇനി ആരും ഇതുപോലെ ഒരു ചോദ്യം ചോദിക്കാന്‍ നില്‍ക്കില്ല.

നടിയുടെ മാറിടവുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക്കിലെ ഒരു ആരാധകന്‍ ചോദ്യം ചോദിച്ചത്. അതിന് ശ്രവ്യ നല്‍കിയ മറുപടി ഇങ്ങനെ, ‘എല്ലാ പെണ്ണുങ്ങള്‍ക്കും ഉള്ളത് തന്നെയാണ് എനിക്കുമുള്ളത്. നിന്റെ അമ്മയ്ക്കുമില്ലേ? പിന്നെന്താ പ്രശ്നം?’ എന്നായിരുന്നു.

എന്റെ ശരീരം കാണാന്‍ കൊതിയുള്ളവന്മാര്‍ക്ക് ഞാന്‍ തന്നെ ചില കാര്യങ്ങള്‍ പറഞ്ഞുതരാം. നിങ്ങളെ പോലുള്ളവര്‍ ഉള്ളതു കൊണ്ട് ഇന്ത്യ താഴോട്ടാണ് പോകുന്നത്. അതു പോട്ടെ, ഇതിനകം അനേകം പേര്‍ കണ്ട നിന്റെ നികൃഷ്ടമായ കമന്റില്‍ നീ ഉപയോഗിച്ച ചീത്ത തന്നെ ഞാനും ഉപയോഗിക്കുകയാണ്.

നീ പറഞ്ഞത് പോലെ തന്നെ എനിക്ക് മനോഹരമായ മാറിടമുണ്ട്, അതിനെന്താ കുഴപ്പം, നിന്റെ അമ്മക്കുമില്ലേ. എല്ലാ പെണ്ണുങ്ങള്‍ക്കും ഉണ്ട്. ഏതായാലും ഞാന്‍ ശരീരം കാണിക്കാന്‍ പോകുന്നില്ല. എന്റെ മാറിടത്തിന് നിന്റെ അംഗീകാരവും ആവശ്യവുമില്ല- താരം പറഞ്ഞു.