പെണ്‍ബുദ്ധി പിന്‍ബുദ്ധിയല്ല; ബുദ്ധിയുടെ കാര്യത്തില്‍ പുരുഷന്മാരെക്കാളും മുന്നില്‍ സ്ത്രീകളാണെന്ന് പഠനം

single-img
15 November 2016

 

lady

പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്നാണ് ചൊല്ലെങ്കിലും ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ സ്ത്രീകളാണ് മുന്നിലെന്ന് പുതിയ പഠനം. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

സ്ത്രീകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ലൈംഗിക ഹോര്‍മോണായ എസ്ട്രാഡിയോള്‍ ആണ് സ്ത്രീകളിലെ ഈ ഓര്‍മ്മശക്തിക്ക് പിന്നില്‍. തലച്ചോറിലെ ബുദ്ധിയേയും ഓര്‍മ്മശക്തിയേയും സ്വാധീനിക്കുന്ന മേഖലയേയാണ് ഈ ഹോര്‍മോണ്‍ സ്വാധീനിക്കുന്നത്. 45നും 55നും ഇടയില്‍ പ്രായമുളള 212 പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കാനും കൂടുതല്‍ കാലം ഓര്‍മ്മിച്ച് വെക്കാനും സഹായിക്കുന്നതിനോടൊപ്പം അല്‍ഷിമേഴ്സ്, സ്ട്രോക്ക് എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നതിലും എസ്ട്രാഡിയോള്‍ ഒരു വലിയ പങ്ക് വഹിക്കുന്നു. എന്നാല്‍ ആര്‍ത്തവവിരാമത്തോടെ സ്ത്രീകളില്‍ എസ്ട്രാഡേിയോളിന്റെ ഉത്പാദനം കുറയുന്നതിനാല്‍ ഓര്‍മ്മശക്തിയും കുറയുമെന്നും പഠനം സൂചിപ്പിക്കുന്നു.