നോട്ട് അസാധുവാക്കിയതിനെതിരെ സ്റ്റേ ഹര്‍ജി; സുപ്രിംകോടതി വിസമ്മതിച്ചു

single-img
15 November 2016

 

money

ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. അതേസമയം ഇതുകൊണ്ട് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാന്‍ സുപ്രിംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സ്റ്റേ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഈമാസം 25ന് വീണ്ടും വാദം കേള്‍ക്കും.