രണ്ട് വയസ്സുകാരിയായ അംഗനവാടി വിദ്യാര്‍ത്ഥിനിയെ ആയ ക്രൂരമായി മര്‍ദ്ദിച്ചു; കുട്ടിയുടെ പുറത്തും വയറ്റിലും പൊള്ളിച്ച പാടുകള്‍

single-img
15 November 2016

kid

രണ്ട് വയസ്സുകാരിയായ അംഗനവാടി വിദ്യാര്‍ത്ഥിനിയെ ആയ ക്രൂരമായി മര്‍ദ്ദിച്ചു. നെടുമങ്ങാട് കുറ്റിച്ചല്‍ എരുമക്കുഴിയിലാണ് അംഗന്‍ വാടി വിദ്യാര്‍ത്ഥിനിയെ ആയ പീഡിപ്പിച്ചതായി പരാതി.

കുട്ടിയുടെ പുറത്തും വയറ്റിലും പൊള്ളിച്ചതിന്റെ പാടുകളുണ്ട്. ഇത് കണ്ട് മാതാപിതാക്കള്‍ വിവരം തിരക്കിയപ്പോഴാണ് ആയയുടെ ക്രൂരത പുറത്തുവന്നത്. കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറത്തും കഴുത്തിലും കുട്ടിക്ക് പരിക്കുണ്ട്. നെയ്യാര്‍ഡാം പോലീസ് കേസെടുത്തു.