പൊലീസ് അധികാരിയില്‍ നിന്ന് കത്ത് വാങ്ങിയാല്‍ വിവാഹത്തിന് അഞ്ച് ലക്ഷം വരെ പിന്‍വലിക്കാം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കള്ളക്കഥ

single-img
15 November 2016

 

note1211-jpg-image-470-246

കല്‍പ്പറ്റ: വിവാഹസംബന്ധമായ ആവശ്യങ്ങള്‍ക്കു ജില്ലാ പൊലീസ് അധികാരിയില്‍നിന്നു ശുപാര്‍ശ കത്തു വാങ്ങിയാല്‍ അഞ്ച് ലക്ഷം വരെ പിന്‍വലിക്കാമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു. ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ പരിഹരിക്കാനും സുരക്ഷ ഏര്‍പ്പെടുത്താനും മാത്രമാണ് പൊലീസിനു ലഭിച്ച നിര്‍ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇത്തരത്തിലുള്ള വ്യാപകമായ പ്രചാരണം നടക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ കള്ളക്കഥകളാണ് പ്രചരിക്കുന്നത് ഇതേത്തുടര്‍ന്ന് വയനാട്ടില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് ഇതുസംബന്ധിച്ച അന്വേഷണം എത്തിയിരുന്നു. ഇതോടെയാണ് ജില്ലാ പൊലീസ് മേധാവി വിശദീകരണം അറിയിച്ചത്.