അസാധുവാക്കിയ നോട്ട് മാറാന്‍ പ്രധാനമന്ത്രിയുടെ അമ്മയും ബാങ്ക് ക്യൂവില്‍; മാറിയെടുത്തത് 4500 രൂപ

single-img
15 November 2016

heeraben-modi-1-jpg-image-784-410

ഗാന്ധിനഗര്‍: രാജ്യത്ത് അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുക്കാനുള്ള ക്യൂവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മയും. മോദിയുടെ അമ്മ ഹീരാബെന്‍ മോഡി നോട്ടുകള്‍ മാറാനെത്തിയത് ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കിലാണ്. 4,500 രൂപയാണ് മാറിയെടുക്കാനുണ്ടായിരുന്നത്.

പ്രധാനമന്ത്രി നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് വന്‍ പ്രതിസന്ധിയാണ് രാജ്യത്ത് ഉടലെടുത്തത്. കൈവശമുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റാനുള്ള നെട്ടോട്ടത്തിലായിരുന്നു ജനങ്ങളെല്ലാവരും. ഇതിനിടെയാണ് നോട്ടുകള്‍ മാറാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയും ബാങ്കിലെത്തിയത്.