ആദ്യം കയ്ക്കും പിന്നെ മധുരിക്കും; നെല്ലിക്ക ജ്യൂസ് ദിവസവും കഴിച്ചാല്‍ നിരവധി ഗുണങ്ങള്‍

single-img
13 November 2016

 

nellikka

നെല്ലിക്ക ഒട്ടുമിക്ക എല്ലാവര്‍ക്കും ഇഷ്ടമാണ്. ആദ്യം കയ്ക്കുകയും പിന്നീട് മധുരിക്കുകയും ചെയ്യുന്ന നെല്ലിക്ക ഉപ്പിലിട്ടും അച്ചാറിട്ടും കഴിക്കുന്നവരാണ് കൂടുതലും. ആരോഗ്യത്തിനു ഏറ്റവും അത്യുത്തമമാണ് നെല്ലിക്ക. ഇത് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെ പറ്റി താഴെ പറയുന്നു.

രോഗപ്രതിരോധ ശേഷിക്കും ശരീരപോഷണം നല്‍കുന്നതിനും സഹായകരമാകുന്ന വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഇന്‍ഫെക്ഷന്‍, ബാക്ടീരിയ തുടങ്ങിയവയെ അകറ്റാനും നെല്ലിക്ക സഹായിക്കും. നെല്ലിക്ക ജ്യൂസാക്കി കുടിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

* രാവിലെ വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മുഖം തിളങ്ങാന്‍ സഹായിക്കും.

* നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിന്‍, എലജിക് ആസിഡ്, കോറിലാജിന്‍ എന്നിവ പ്രമേഹത്തെ തടയാന്‍ ഉത്തമമാണ്.

* നെല്ലിക്ക ജ്യൂസ് ദിവസവും കുടിച്ചാല്‍ കൊളസ്ട്രോളിന്റെ അളവ് കുറക്കാം.

* നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും.

* ചൂടുകാലത്ത് നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് ശരീരം തണുപ്പിക്കാന്‍ സഹായിക്കും.

* നെല്ലിക്കയിലുള്ള മെഡിസിനല്‍, തെറാപ്പി ഗുണങ്ങള്‍ പനി, ജലദോഷം പോലുള്ള രോഗങ്ങള്‍
ശമിപ്പിക്കാന്‍ ഉത്തമമാണ്.

* നെല്ലിക്കാ ജ്യൂസ് നിരന്തരം കുടിക്കുന്നത് കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

* ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കില്‍ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്.

നിത്യജീവിതത്തില്‍ നെല്ലിക്ക ഉപയോഗിക്കുന്നതിലൂടെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും. നെല്ലിക്കക്ക് വളരെ കുറഞ്ഞ വിലയാണുള്ളത്. അതിനാല്‍ ആര്‍ക്കും ഇത് വാങ്ങി കഴിക്കുന്നതിന് തടസ്സമുണ്ടാവില്ല. ചെറിയ ശാരീരിക പ്രശ്നങ്ങള്‍ക്കായി ആശുപത്രികള്‍ കയറിയിറങ്ങുന്നതിന് പകരം ഇത്തരത്തിലുള്ള ജ്യൂസുകള്‍ വീട്ടില്‍ നിന്നും ഉണ്ടാക്കി കഴിയുന്നതാണ് ഉത്തമം.