സൗദി രാജകുമാരന്‍ അന്തരിച്ചു; സല്‍മാന്‍ രാജാവിന്റെ മകന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് ആണ് മരിച്ചത്

single-img
12 November 2016

saudi_flag_afp

റിയാദ്: സൗദി രാജകുമാരന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അന്തരിച്ചു. സൗദി പ്രസ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സൗദി രാജകീയ കോടതിയും വാര്‍ത്ത സ്ഥിരീകരിച്ചു.
രാജകുമാരന്റെ നിര്യാണത്തില്‍ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

സല്‍മാന്‍ രാജാവിന്റെ മകനാണ് അന്തരിച്ച തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്.