രണ്ട് ദിവസം കിട്ടിയിട്ടും എടിഎമ്മുകളില്‍ പണം നിറച്ചില്ല; സാധാരണ നിലയിലാകാന്‍ ദിവസങ്ങളെടുക്കുമെന്ന് എസ്ബിഐ

single-img
11 November 2016

 

bank_strike_1267937f

രണ്ട് ദിവസം അവധി കിട്ടിയിട്ടും എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ സാധിച്ചില്ല. എടിഎമ്മുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും അവയില്‍ നിന്ന് ജനങ്ങള്‍ക്ക് പണം ലഭിക്കുന്നില്ലയെന്ന അവസ്ഥയാണ്.

ബാങ്കുകള്‍ നേരിട്ട് നടത്തുന്ന എടിഎമ്മുകളില്‍ മാത്രമാണ് ഇപ്പോള്‍ പണം ലഭിക്കുന്നത്. സ്വകാര്യ ഏജന്‍സികള്‍ക്ക് പണം നിറയ്ക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്ന എടിഎമ്മുകളാണ് ഇപ്പോഴും പ്രവര്‍ത്തന രഹിതമായിരിക്കുന്നത്. അതേസമയം കേരളത്തില്‍ ബാങ്കുകള്‍ നേരിട്ട് നടത്തുന്ന എടിഎമ്മുകള്‍ കുറവുമാണ്. ഇതേ തുടര്‍ന്ന് ജനം പണത്തിനായി വലയുന്ന അവസ്ഥയാണ് ഉള്ളത്.

അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് രണ്ടുദിവസമായി പ്രവര്‍ത്തനം നിലച്ചിരുന്ന എടിഎമ്മുകള്‍ വെള്ളിയാഴ്ച മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പലയിടങ്ങളിലും രാവിലെ തന്നെ ആളുകള്‍ പണം പിന്‍വലിക്കാന്‍ എത്തിയെങ്കിലും നിരാശരായി മടങ്ങുകയായിരുന്നു. പണം നിറച്ച എടിഎമ്മുകളില്‍ 100 രൂപ, 50 രൂപ നോട്ടുകളാണ് ലഭിക്കുന്നത്.

നിലവില്‍ 2000 രൂപ മാത്രമാണ് ഒരുദിവസം എടിഎമ്മിലൂടെ പിന്‍വലിക്കാന്‍ സാധിക്കൂ. നവംബര്‍ 18ന് ശേഷം 4000 രൂപ വരെ പിന്‍വലിക്കാം.