മദ്യപിച്ച് ലക്കുകെട്ട് അസഭ്യം പറയുന്ന സ്ത്രീക്ക് ചാനല്‍ പരിപാടിയിലൂടെ മറ്റുള്ളവരെ ഉപദേശിക്കാന്‍ എന്ത് അവകാശം? നടി ഉര്‍വ്വശിക്കെതിരെ പരാതിയുമായി റോയല്‍ പ്രൊട്ടക്ഷന്‍ ഫോറം

single-img
10 November 2016

 

urvashiസിനിമാനടി ഉര്‍വ്വശിക്കെതിരെ റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിന്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. കൈരളി ടിവി യിലെ ‘ജീവിതം സാക്ഷി’ എന്ന പരിപാടിയില്‍ അവതാരകയായ ഉര്‍വ്വശി കോടതിയുടെ മുന്നില്‍ ഇരുന്നു കൊണ്ട് പരിപാടിയില്‍ പങ്കെടുക്കുന്നവരെ അധിക്ഷേപിക്കുകയും സംസ്‌കാരത്തിനും അന്തസ്സിനും യോജിക്കാത്ത നിലവാരം കുറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച് ഭീഷണിയുടെ സ്വരത്തില്‍ രോഷ പ്രകടനം നടത്തുന്നതതിനുമാണ് ഷെഫിന്‍ ഉര്‍വ്വശിക്കെതിരെ പരാതി നല്‍കിയത്.

ഉര്‍വ്വശിയുടെ നിലവാരം കുറഞ്ഞ പെരുമാറ്റം ബഹുമാനപ്പെട്ട കോടതിയെ പരസ്യമായി അവഹേളിക്കുന്നതിന് തുല്യവും നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ നാണക്കെടുണ്ടാക്കുന്നതുമാണെന്നും ഷെഫീക്ക് പരാതിയില്‍ കൂട്ടിച്ചേര്‍ക്കുന്നു.

മദ്യപിച്ച് ലക്കുകെട്ട് അസഭ്യം പറയുന്ന നടിക്ക് പ്രശ്ന പരിഹാരത്തിനായി വരുന്നവരെ ഉപദേശിക്കാന്‍ എന്ത് ധാര്‍മ്മീകതയാണുള്ളതെന്നും ഷെഫീക്ക് ചൂണ്ടിക്കാണിക്കുന്നു. ലക്ഷക്കണക്കിന് ആളുകള്‍ കാണുന്ന പരിപാടിയില്‍ പ്രശ്ന പരിഹാരത്തിനായി വരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ മുന്നില്‍ ഇരുത്തി അധിക്ഷേപിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണെന്നാണ് പരാതിക്കാരനായ ഷെഫീക്ക് പറയുന്നത്. കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉള്ള പരിപാടിയാണ് ജീവിതം സാക്ഷി.