നോട്ട് മാറ്റത്തിലും തട്ടിപ്പ് നടന്നേക്കാമെന്ന് സൂചന;  നോട്ടു മാറാന്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളില്‍ ഒപ്പും മാറ്റി വാങ്ങുന്ന തുകയും നോട്ടിന്റെ നമ്പരും എഴുതണം

single-img
10 November 2016

 

selfie_3075332g

 

തിരുവനന്തപുരം: ബാങ്കുകളില്‍ നിന്നോ പോസ്റ്റ് ഓഫീസുകളില്‍ നിന്നോ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ നല്‍കുന്ന തിരച്ചറിയല്‍ രേഖ ഉപയോഗിച്ച് തട്ടിപ്പ് നടക്കാനിടയുണ്ടെന്ന് സൂചന. നോട്ട് മാറ്റിവാങ്ങാന്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖയുടെ ഫോട്ടോ കോപ്പി ഉപയോഗിച്ച് ബാങ്ക് ജീവനക്കാരുടെ അറിവോടെ ഏതൊരാള്‍ക്കും നോട്ട് മാറി വാങ്ങാന്‍ സാധിക്കുമെന്നാണ് ബാങ്ക് മാനേജര്‍മാര്‍ പറയുന്നത്. കൂടാതെ ഈ രേഖകളുടെ കോപ്പി ഉപയോഗിച്ച് ഭാവിയില്‍ മറ്റേതെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടക്കാനുള്ള സാധ്യതയുമുണ്ട്.

ഇത് കള്ളപ്പണം മാറ്റിയെടുക്കുന്നതിനും സഹായകമാകും. അതിനാല്‍ ബാങ്കുകളിലാണെങ്കിലും പോസ്റ്റ് ഓഫീസുകളിലാണെങ്കിലും നല്‍കുന്ന തിരിച്ചറിയല്‍ രേഖകളില്‍ അതിന്റെ ഉടമസ്ഥരുടെ ഒപ്പും, മാറ്റിയെടുത്ത നോട്ടുകളുടെ നമ്പരും തുകയും എഴുതണമെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്.

ഇങ്ങനെ നല്‍കുന്നതിലൂടെ ഒരുപരിതി വരെ നമ്മുടെ തിരിച്ചറിയല്‍ രേഖകളുടെ ദുരുപയോഗം ഇല്ലായ്മ ചെയ്യാന്‍ സാധിക്കും. കൂടുതലായി അന്യസംസ്ഥാന തൊഴിലാളികളും സ്ത്രീകളുമാണ് ഇത്തരം ചൂഷണങ്ങള്‍ക്ക് ഇരയാവുന്നത്. നമ്മുടെ രേഖകളുപയോഗിച്ച് മറ്റ് വലിയ രീതിയിലുള്ള ഇടപാടുകള്‍ നടത്തുന്ന കെണിയില്‍ വീഴുന്നത് ചിലപ്പോള്‍ നമ്മള്‍ തന്നെയായിരിക്കും.