മനുഷ്യനെ കൊല്ലുന്ന എബോള വൈറസിന് മാറ്റം വരുന്നതായി പഠനങ്ങള്‍; മനുഷ്യരെ എബോള വൈറസില്‍ നിന്നും പൂര്‍ണമായ മോചനം

single-img
9 November 2016

 

ebola-virus

സൗത്ത് ആഫ്രിക്കയില്‍ നിന്നും മറ്റും പൊട്ടിപ്പുറപ്പെട്ട് മനുഷ്യനെ മാരാക രോഗത്തിന് അടിമകളാക്കി കൊല്ലുന്ന എബോള വൈറസിന് മാറ്റം വന്നതായി ഗവേഷകര്‍ പറഞ്ഞു.

2016ല്‍ എബോള ബാധിച്ചത് 28,000 ആളുകള്‍ക്കാണ്. അതില്‍ 11,000 ആളുകള്‍ മരണത്തിന് കിഴടങ്ങിയിരുന്നു.
ജെനറ്റിക്കലി ആളുകളില്‍ നിന്നും എബോള മാറുന്നതായിട്ടാണ് പുതിയ പഠനത്തില്‍ പറയുന്നത്. എബോളെയെ വരുതിയിലെത്തിക്കാന്‍ ഗവേഷകര്‍ ലഭ്യമായ എല്ലാ ജനിതക ശ്രേണികളും ഉപയോഗിച്ചിരുന്നു.

മാറ്റം വരുത്തിയ ജീനുകള്‍ യഥാര്‍ത്ഥരൂപത്തില്‍ നിന്നും എബോള വൈറസിലെ ഗ്ലൈകോ പ്രോട്ടീന്‍ വര്‍ദ്ധിപ്പിച്ച് മനുഷ്യരിലും അതുപോലെ കുരങ്ങുകളിലും ഇന്‍ഫെക്ഷന്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. വൈറസ് കടന്ന് പ്രവര്‍ത്തിച്ച് അത് ബാധിച്ചവരെ നാശിപ്പിക്കുകയായിരുന്നു. സമീപകാലം വരെ രോഗം ബാധിച്ചവരെല്ലാം വളരെ കുറച്ചു കാലം മാത്രമെ ജീവിച്ചിരുന്നുള്ളു എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് നോട്ടിംഗാമിലെ ജോനാദന്‍ ബോല്‍ പറയുന്നത്.

ഒരു പരിവര്‍ത്തനമാണ് രണ്ടു ഗ്രൂപ്പുകളായി പഠിച്ചത്. എബോള വൈറസ് പരിവര്‍ത്തനങ്ങള്‍ മറ്റ് സസ്തനികളിലെ വര്‍ഗങ്ങളില്‍ നിന്ന് കോശങ്ങളെ ബാധിക്കുക മാത്രമാണ് ചെയ്തിരുന്നത്. ആദ്യകാലങ്ങളില്‍ ധാരാളമായും പിന്നീട് കൈമാറി വരുമ്പോള്‍ രോഗത്തിന്റെ അവസ്ഥ മാറുന്നതായിട്ടുമാണ് കാണുന്നതെന്നാണ് ബോല്‍ പറയുന്നത്.

വൈറസ് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുന്നതായിട്ടും കണ്ടെത്തിയിരുന്നു. ഇതുണ്ടാവുന്നതെങ്ങനെയാണെന്നാണ് ഇനി കണ്ടെത്തേണ്ടത്. അങ്ങനെ കണ്ടെത്തുന്നതിലൂടെ ഭാവിയില്‍ മനുഷ്യര്‍ക്ക് ഇതില്‍ നിന്നും പൂര്‍ണമായി മോചിക്കപ്പെടാന്‍ കഴിയുന്നതാണ്.