കേന്ദ്രസർക്കാരിനെതിരേ കനയ്യ കുമാർ;ജെ.എൻ.യുവിലെ കോണ്ടത്തിന്റെ എണ്ണം കണ്ടെത്തിയ സർക്കാരിനു ഒരുമാസത്തോളമായി കാണാതായ വിദ്യാർഥിയെ കണ്ടെത്താനാകുന്നില്ല

single-img
8 November 2016

Kanhaiya Kumar, a Jawaharlal Nehru University (JNU) student union leader, gestures as he addresses a meet inside JNU campus in New Delhi

ന്യൂഡൽഹി∙ ജെഎൻയു വിദ്യാർഥിയെ കാണാതായ സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാർഥി നേതാവായ കനയ്യ കുമാർ. ജെഎൻയുവിലെ കോണ്ടത്തിന്റെ എണ്ണം കണ്ടെത്തിയ സർക്കാരിന് ഒരു മാസത്തോളമായി കാണാതായ വിദ്യാർഥിയെ കണ്ടെത്താനാകുന്നില്ലെന്നു കനയ്യ പറഞ്ഞു. ജെഎൻയുവിൽനിന്ന് 3,000 കോണ്ടം കണ്ടെടുത്തെന്ന് അവർ പറഞ്ഞു. എങ്കിൽ എന്തുകൊണ്ടു കാണാതായ നജീബ് അഹമ്മദിനെ കണ്ടുപിടിച്ചുകൂടായെന്ന് കന്നയ്യ ചോദിച്ചു.

തന്റെ ബീഹാര്‍ ടു തീഹാര്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണ് കനയ്യ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. രാജ്യദ്രോഹം ആരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ട സമയത്തെ അനുഭവങ്ങള്‍ വിവരിക്കുന്ന ബീഹാര്‍ ടു തീഹാര്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണു കനയ്യ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്

ജെ.എന്‍.യുവില്‍ എ.ബി.വി.പി പ്രവര്‍ത്തകരുമായുള്ള കലഹത്തിനു ശേഷം ഒക്ടോബര്‍ 14നാണ് വിദ്യാര്‍ഥിയായ നജീബ് മുഹമ്മദിനെ കാണാതായത്. നജീബിനെ കാണാതായതുമുതല്‍ വിദ്യാര്‍ഥി സംഘടനകളടക്കമുള്ളവര്‍ രാജ്യവ്യാപകമായി സമരപരിപാടികള്‍ നടത്തിവരികയാണ്.