ഇരകളുടെ കുറ്റം പറയേണ്ടവരല്ല സി.പി.എമ്മുകാർ;ജയന്തൻ നല്ല സഖാവല്ല, കള്ളനാണെന്ന് മന്ത്രി ജി.സുധാകരൻ

single-img
8 November 2016

31_KIEP_SUDHAKARAN_173245f

വടക്കാഞ്ചേരി പീഡനകേസിലെ ഇരയുടെ പേര് വെളുപ്പെടുത്തിയ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ മന്ത്രി ജി. സുധാകരൻ. ഇരകളുടെ കുറ്റം പറയേണ്ടവരല്ല സി.പി.എമ്മുകാരെന്ന് സുധാകരൻ പറഞ്ഞു.

പീഡന കേസിൽ ആരോപണ വിധേയനായ സിപിഎം കൗൺസിലറും ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമായ ജയന്തനെതിരേ രൂക്ഷ വിമർശനമാണു മന്ത്രി ഉന്നയിച്ചത്. ജയന്തന്റെ മുഖത്ത് കള്ളലക്ഷണമുണ്ടെന്നും അയാൾ നല്ല സഖാവല്ലെന്നുമായിരുന്നു സുധാകരന്റെ വിമർശനം. കായംകുളത്ത് കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്വന്തം ഭൂമിയിൽ കൃഷി ചെയ്യാത്ത ഒരാളെയും ഇനിയും പഞ്ചായത്ത് മെമ്പർമാരായി തെരഞ്ഞെടുക്കരുതെന്നും അവരെ മത്സരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.