വടക്കാഞ്ചേരി ബലാത്സംഗം: ഇരയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണനെതിരെ കേസെടുത്തു

single-img
8 November 2016

k-radhakrishnan-cpm-jpg-image-784-410

തൃശൂർ ∙ വടക്കാഞ്ചേരി കൂട്ട മാനഭംഗക്കേസിലെ പരാതിക്കാരിയുടെ പേരു വെളിപ്പെടുത്തിയ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ കേസെടുത്തു. ഡി.ജി.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

തൃശൂര്‍ സിറ്റി പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ പി.ബി. ബാബുരാജ് സംഭവത്തെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 1983 ഡിസംബറില്‍ വരുത്തിയ ഭേദഗതിയില്‍ 228 (എ) വകുപ്പനുസരിച്ച് അന്വേഷണത്തിനിടെയോ വിചാരണവേളയിലോ പീഡനത്തിനിരയായ സ്ത്രീയുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. ഇതു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.