വാട്സാപ്പിലൂടെ നഗ്‌നതാ പ്രദര്‍ശനം:സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ മാറ്റി‌.

single-img
8 November 2016

whatsapp-red-edition
വാട്‌സ് ആപ്പില്‍ സ്വന്തം നഗ്നചിത്രം പ്രചരിപ്പിച്ച സി പി എം ലോക്കല്‍ സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നും പുറത്താക്കി. സി പി എം മുടക്കുഴ ലോക്കല്‍ സെക്രട്ടറി സാജു വി പോളിനെയാണ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയത്. നവമാധ്യമം കൈകാര്യം ചെയ്തതിൽ അശ്രദ്ധ കാട്ടുകയും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഏരിയ സെക്രട്ടറി എം.ഐ. ബീരാസ് അറിയിച്ചു.സെപ്റ്റംബർ 28നാണ് അശ്ലീല ചിത്രം വാട്സാപ്പിൽ പ്രത്യക്ഷപ്പെട്ടത്.
പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് രണ്ടുതവണ സി പി എം പെരുമ്പാവൂര്‍ ഏരിയ കമ്മിറ്റി രഹസ്യയോഗം ചേര്‍ന്നുവെങ്കിലും തീരുമാനം എടുക്കുവാന്‍ കഴിഞ്ഞില്ല.തിങ്കളാഴ്ച ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് സാജുവിനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്.