രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഉടന്‍ വിതരണത്തിനെത്തും.

single-img
8 November 2016

 

14938095_1302564203107674_3518706340488411650_n
ഇന്ന് അര്‍ധരാത്രിയോടെ 1000,500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഉടന്‍ വിതരണത്തിനെത്തും.
എന്നാൽ 1000 രൂപയുടെ പുതിയ നോട്ടുകൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല. ഉയർന്ന മൂല്യത്തിലുള്ള നോട്ടുകളുടെ വിതരണം നിയന്ത്രിക്കുക എന്നതാണ് സർക്കാർ തീരുമാനത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതിന് പുറമെ ബുധനാഴ്ച ബാങ്കുകൾക്കും, എടിഎം സെന്ററുകൾക്കും അവധി നൽകിയിട്ടുണ്ട്.

15032877_1302564199774341_39122173669466829_n
റിസർവ് ബാങ്ക് പുറത്തിറക്കുന്ന 500 രൂപയുടെ നോട്ടിൽനിന്നും മഹാത്മാ ഗാന്ധിയുടെ ദണ്ഡിയാത്ര പുറത്താകും. നോട്ടിന്റെ പിൻവശത്ത് രേഖപ്പെടുത്തിയിരിക്കുന്ന ദണ്ഡിയാത്രയുടെ ചിത്രമില്ലാതെയാകും പുതിയ 500 രൂപ നോട്ട് പുറത്തിറങ്ങുക. ദണ്ഡിയാത്രക്കു പകരം ചെങ്കോട്ടയുടെ ചിത്രമാകും പുതിയ 500 രൂപ നോട്ടിൽ ആലേഖനം ചെയ്യപ്പെടുക. പുതിയ 2000 രൂപ നോട്ടിൽ മംഗൾയാന്റെ ചിത്രവും രേഖപ്പെടുത്തും.