വാഹനങ്ങളുടെ ആധിക്യത്തിനൊപ്പം ഡല്‍ഹിയില്‍ വിഷപുക നിറച്ചു കൊണ്ട് കര്‍ഷകരും

single-img
8 November 2016

 

smog-facebook
ഡല്‍ഹി വിഷപ്പുകയില്‍ നിറയുമ്പോള്‍ നോര്‍ത്ത് ഇന്ത്യയിലെ കര്‍ഷകര്‍ പരാമ്പരഗത കൃഷി രീതികള്‍ തന്നെ പിന്തുടരുന്നതും നാടിനെ കൂടുതല്‍ വിഷമയമാക്കുകയാണ്.

കര്‍ഷകര്‍ വിളവെടുപ്പിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ വയലുകളില്‍ ഇട്ടു തന്നെ കത്തിക്കുകയാണ് പതിവ്. ഡല്‍ഹിയില്‍ നിന്നും നൂറു കിലോമീറ്റര്‍ ചുറ്റളവിലാണ് ഇത് നടക്കുന്നത്. അടുത്ത കൃഷിക്ക് വേണ്ടിയാണ് പഴയ വസ്തുക്കള്‍ കത്തിക്കുന്നത്. നാസ പുറത്തിറക്കിയ ചിത്രത്തില്‍ നോര്‍ത്ത് ഇന്ത്യയില്‍ വ്യാപകമായി തന്നെ ഇതു നടക്കുന്നുണ്ടെന്ന് മനസിലാക്കാം.

വിളവെടുപ്പിന്റെ അവശിഷ്ടങ്ങള്‍ കൃഷിയിടത്തില്‍ നിന്നും നീക്കം ചെയ്യുന്നതിന് ചെലവ് കൂടുതലാണെന്നും ഇങ്ങനെ കത്തിച്ചു കളയുമ്പോള്‍ വില കൊടുക്കേണ്ടി വരില്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ സമൂഹത്തിന് ഈ കൃഷിരീതി മൂലം കടുത്ത വിലയാണ് കൊടുക്കേണ്ടി വരുന്നതെന്ന് അവര്‍ മനസിലാക്കുന്നില്ല. ഇങ്ങനെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ടെങ്കിലും ഈ വിലക്കെല്ലാം നിഷ്ഫലമാണ്.

പതിനേഴ് വര്‍ഷമായി ഡല്‍ഹിയില്‍ രൂക്ഷമായിട്ടുള്ള പുക മഞ്ഞിനെ തോല്‍പ്പിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇത് ഗുരുതര ആരോഗ്യ പ്രശനങ്ങളാണ് ഉണ്ടാക്കുന്നത്. പ്രധാനമായും കുട്ടികളില്‍ ആണു കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.

ഡല്‍ഹിയിലുള്ള അഞ്ചു വയസുകാരന്‍ സിദ്ധാര്‍ത്ഥ വിഷപുക ശ്വസിച്ചതു മൂലം ഇപ്പോള്‍ ആസ്മ രോഗിയാണ്. നിര്‍ത്താതെയുള്ള മൂക്കൊലിപ്പും, കഫക്കെട്ടും ഉള്ളത് കൊണ്ട് സ്റ്റിറോയിഡ് കലര്‍ത്തിയ വീര്യം കൂടിയ മരുന്നുകളാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. വര്‍ഷത്തില്‍ 300 ദിവസമെങ്കിലും സിദ്ധാര്‍ത്ഥയ്ക്ക് സ്റ്റിറോയിഡ് കഴിക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്. സിദ്ധാര്‍ത്ഥയെപ്പോലെ എത്രയോ കുട്ടികളാണ് നഗരത്തിലെ വാഹനപ്പുകയുടെയും ഗ്രാമവാസികളുടെ ആര്‍ക്കും ദ്രോഹമാകുമെന്ന് കരുതാത്ത പ്രവര്‍ത്തികളും മൂലം രോഗികളാകുന്നത്.