ആകാശത്ത് പറക്കുമ്പോഴും പാമ്പോ? കാലം പോയ പോക്കേ..

single-img
8 November 2016

 

aeromexico-flight-snake_650x400_71478581476

മെക്സിക്കോ: പറന്നു പോകുന്ന വിമാനത്തില്‍ പാമ്പിനെ കണ്ടത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. എയ്‌റോമെക്സിക്കന്‍ വിമാനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മെക്സിക്കന്‍ പട്ടണമായ ടോറിയോണില്‍ നിന്നും പറന്നുയര്‍ന്നതിന് തൊട്ടുപിന്നലെയാണ് യാത്രക്കാര്‍ ക്യാബിനു മുകളില്‍ ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ കണ്ടത്. അതോടെ ഹോളീവുഡിലെ ത്രില്ലര്‍ മൂവിയായ സ്‌നേക്‌സ് ഓണ്‍ എ പ്ലേനിലെ രംഗങ്ങള്‍ നേരിട്ട് അനുഭവിക്കുന്ന ത്രില്ലിലായി യാത്രക്കാര്‍.

യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും സന്ദര്‍ഭോചിതമായ ഇടപ്പെടല്‍ മൂലം ആര്‍ക്കും പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു. കാബിനില്‍ തൂങ്ങികിടന്നിരുന്ന പാമ്പ് ഏതു നിമിഷവും താഴെ വീഴാമെന്ന സ്ഥിതിയിലായിരുന്നു. ഇത് കണ്ട് യാത്രക്കാരില്‍ ചിലര്‍ പരിഭ്രമിച്ചെങ്കിലും സമയോചിതമായി മറ്റ് യാത്രക്കാര്‍ ഇടപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി. എന്നാല്‍ അഞ്ചും ആറും ക്യാബിനില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ വിമാനത്തിലെ ഇരുപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കാനാകാതെ പെട്ടുപോയിരുന്നു. കമ്പിളിപുതപ്പ് നല്‍കി വിമാന ജീവനക്കാര്‍ അവരെ സംരക്ഷിച്ചു.

വിവരം ഉടന്‍ തന്നെ പൈലറ്റിനെ അറിയിക്കുകയും 10 മിനിറ്റിനുള്ളില്‍ തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയും ചെയ്തു. ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിതരായി മാറ്റിയ ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി. എങ്ങനെയാണ് പാമ്പ് വിമാനത്തിനുള്ളില്‍ കടന്നുകൂടിയതെന്നറിയാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയ്‌റോമെക്സിക്കോ അധികൃതര്‍ അറിയിച്ചു.

https://www.youtube.com/watch?v=fcOcfV4E_4k